രിസാല സ്ക്വയര്‍ ♦ അറിവിനെ സമരായുധമാക്കാന്‍ ആഹ്വാനം ചെയ്ത് എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കലൂര്‍ രിസാല സ്ക്വയറില്‍ ഉജ്ജ്വല സമാപനം. ധര്‍മത്തിന്റെ കാവല്‍ ഭടന്മാരാകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിന്‍ നിന്ന് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ തീര്‍ത്ത പാല്‍ക്കടല്‍ സുന്നി സംഘ ശക്തിയുടെ കരുത്ത് തെളിയിക്കുന്ന മഹാ സംഗമമായി. ചരിത്രത്തോടും ഭാവിയോടും കടപ്പാടുള്ള വിദ്യാര്‍ഥികളായി, സമൂഹത്തിലെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി സാന്നിധ്യമായി മാറുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.
വൈകുന്നേരം നാലു മണിക്ക് ഇടപ്പള്ളിയില്‍ നിന്നാരംഭിച്ച വിദ്യാര്‍ഥി റാലിയോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അണി നിരന്ന റാലിയില്‍ യൂണിഫോം ധരിച്ച, പതാകയേന്തിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം കൂടുതല്‍ മിഴിവേകി. സാംസ്കാരിക അധിനിവേശങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയ നിലപാടുകള്‍ക്കെതിരെയും റാലിയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി. റാലിക്ക് എസ് എസ് എഫ് നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ് , എന്‍ വി അബ്ദു റസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റ്യാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം, ബശീര്‍ കെ ഐ, അബ്ദുര്‍റശീദ് നരിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ.അലിയ്യുല്‍ ഹാശിമി (യു. എ .ഇ മതകാര്യ ഉപദേഷ്ടാവ്), ഡോ. ഉമര്‍ മുഹമ്മദ് അല്‍ഖത്തീബ് (യു. എ. ഇ), സയ്യിദ് യൂസുഫ് ബുഖാരി, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, ഇ സുലൈമാന്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ആസാം നഗര വികസന വകുപ്പ് മന്ത്രി സ്വിദ്ദീഖ് അഹ്മദ്, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് ഖാദിരി, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രത്യേക പരിശീലനം നേടിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് വി അബ്ദുല്‍ ജലീല്‍ സഖാഫി നാടിനു സമര്‍പ്പിച്ചു. ആതുര ശുശ്രൂഷാ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും എസ് എസ് എഫ് നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കാന്‍ ഈ സംഘം നേതൃത്വം നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് ഐ ടീം അംഗങ്ങള്‍ തുടക്കം കുറിച്ച സംഘ കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ് ുദുല്‍ കലാം മാവൂര്‍ സ്വാഗതവും കെ കെ ബശീര്‍ നന്ദിയും പറഞ്ഞു.