ലൈലത്തുല്‍ ബറാഅത്ത്
ബറാഅത്ത് രാവ് തെളിവുകളിലൂടെ
സത്യ വിശ്വാസികളേ പുണ്യത്തിന്‍റെ പൂക്കാലമിതാ വന്നണയുന്നു, ഇസ്ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇസ്റാഅ് മിഅ്റാജ് ഉള്‍കൊള്ളുന്ന റജബ് മാസം നമ്മില്‍ നിന്നകന്നു, പുണ്യറമളാനിനു സ്വാഗതമോതി ശഅ്ബാന്‍ മാസമിതാ കടന്നു വന്നിരിക്കുന്നു, ശഅ്ബാന്‍ പതിനെഞ്ചാം രാവിനെയാണ് ലൈലത്തുല്‍ ബറാഅത്ത് അഥവാ ബറാഅത്ത് രാവ് എന്ന് പറയുന്നത്. മറ്റു രാവുകളെ അപേക്ഷിച്ച് ഈ രാവിനു പുണ്യമുണ്ടെന്നു ഖുര്‍ആനും സുന്നത്തും സലാഫുസ്വാലിഹീങ്ങളുടെ ചര്യയും പഠിപ്പിക്കുന്നു, അതുകൊണ്ടാണ് ശഅ്ബാന്‍ 15 ബറാഅത്ത് ദിനമായി മുസ്ലിം ലോകം ആചരിക്കുന്നത്.
ചുരക്കത്തില്‍ ബറാഅത്ത് രാവും അതിന്‍റെ പകലും ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഏറ്റവും നല്ല സമയവും ദിവസവും മാണെന്ന് അതില്‍ വിര്‍വ്വഹിക്കപ്പെടുന്ന അമലുകള്‍ക്ക് പ്രത്യേകം പുണ്യമുണ്ടെന്നും ഖുര്‍ആന്‍-സുന്നത്ത്-പൂര്‍വ്വീക ചര്യ തുടങ്ങിയവയിലൂടെ തെളിഞ്ഞിരിക്കെ അതിനെ ശിര്‍ക്കും കുഫ്റും ബിദ്അത്തുമാക്കി പരിഹസിച്ചു തള്ളുന്ന പുത്തന്‍ വാദക്കാരുടെ ശര്‍റില്‍ നിന്നും നമ്മുടെ ഈമാനിനെ നാംകാത്തുസൂക്ഷിക്കുക .
ബറാഅത്ത് രാവില്‍ ചൊല്ലേണ്ട പ്രത്യേക ദിക്ര്‍ ദുആ
(ശഹബാന്‍ 14 മഗ്’രിബിന്‍റെയും ഇഷാഇന്‍റെയും ഇടയില്‍ ചൊല്ലണം)
1) യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം ഓതുക
നിയ്യത്ത്:
1. ദീര്‍ഘായുസ്സിനു വേണ്ടി
2.ഭക്ഷണത്തില്‍ വിശാലത ലഭിക്കാന്‍
3.ആഫിയത്തും ബറക്കത്തും ലഭിക്കാന്‍
2) സൂറത്ത് ദുഖാന്‍ ഒരു പ്രാവശ്യം ഓതുക.
3) താഴെ പറയുന്ന ദുആ 70 പ്രാവശ്യം ചൊല്ലണം:
4) താഴെ പറയുന്ന ദിക്ര്‍ 100 പ്രാവശ്യം ചൊല്ലണം:
(നബി (സ) തങ്ങളുടെ പേരില്‍ 100 പ്രാവശ്യം സ്വലാത്ത് ,
حَسبِي الله وَنِعمَ الوَكِيل എന്ന ദിക്ര്‍ 100 പ്രാവശ്യം എന്നിവ അധികരിപ്പിക്കുന്നതും നല്ലതാണ്)
5) താഴെ പറയുന്ന ദുആ ചെയ്യണം:
(ബറാഅത്ത് രാവില്‍ തസ്ബീഹ് നിസ്കാരം മഹാന്മാര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്) നിങ്ങളുടെ എല്ലാ ദുആയില്‍ ഞങ്ങളെയും ഉള്‍പെടുത്തണം, നമ്മുടെ എല്ലാ അമലുകളും പടച്ചവന്‍ സ്വീകരിക്കട്ടെ (ആമീന്‍)